Posts

Showing posts from September, 2010

ഒരു നോട്ടത്തിന്റെ നോവ്

ജീവിതത്തില്‍ തമാശക്കാരനായ സഹീറിന് പ്രേമിക്കനറിയില്ല എന്ന് കൂട്ടുകാര്‍ പറയാറുണ്ടായിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ "ഇഷ്ടമാണ് നൂറ് വട്ടം " എന്ന് ഹസീനയോട് പറഞ്ഞപ്പോള്‍ അത് സിനിമയല്ലേ എന്ന് തിരിച്ചു ചോദിച്ചതും നിനക്കു പ്രേമിക്കനറിയില്ല എന്ന സാബിറയുടെ വായ്മോഴിയും ഇതിനെ ശരിവെക്കുന്നതായിരുന്നു. എന്തിനോടും എപ്പോഴും സഹീറിന് തമാശയായിരുന്നു. അവനെ പ്രേമിക്കാന്‍ വരുന്ന പെണ്‍പിള്ളേരോടും മറിച്ചായിരുന്നില്ല സഥിതി. പ്രേമം ദു:ഖമാണുണ്ണീ പഞ്ചാരയടിയല്ലോ സുഖപ്രദം എന്ന വാദത്തോട് അവന് യോജിപ്പൊന്നുമില്ല. പക്ഷേ എന്തോ പ്രേമത്തിന്റെ സിലബസ്സ് മാത്രം അവന്‍ പാസ്സായില്ല. കോളേജ് പഠിത്തവും വെങ്ങരക്കാരന്‍ രാജുവിന്റെ ഇന്‍സ്റ്റിറ്റൂട്ടിലെ ഒന്നര വര്‍ഷക്കാലത്തെ എക്കൌണ്ടിങ്ങ് പഠിത്തവും കഴിഞ്ഞ് ഗള്‍ഫിലേക്ക് ചേക്കേറി. രണ്ട് വര്‍ഷത്തെ ജോലിക്ക് ശേഷം മറ്റൊരിടത്തേക്ക് വിസ മാറാം എന്ന് കരുതി പത്താക്ക കാന്‍സല്‍ ചെയ്തു. ഇന്നു വിസ തരാം , നാളെ വിസ തരാം എന്ന പാകിസ്താനിയുടെ കുബുദ്ധിക്ക് മുന്നില്‍ മുട്ട് മടക്കി വീണ്ടും സഹീര്‍ നാട്ടിലേക്ക് തന്നെ മടങ്ങി. തിരിച്ച് വീണ്ടും രാജുവിന്റെ ഇന്‍സ്റ്റിറ്റൂട്ടില്‍ ട്രെയിനിയായി ജോയിന്‍ ...