ഒരു നോട്ടത്തിന്റെ നോവ്
ജീവിതത്തില്‍ തമാശക്കാരനായ സഹീറിന് പ്രേമിക്കനറിയില്ല എന്ന് കൂട്ടുകാര്‍ പറയാറുണ്ടായിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ "ഇഷ്ടമാണ് നൂറ് വട്ടം " എന്ന് ഹസീനയോട് പറഞ്ഞപ്പോള്‍ അത് സിനിമയല്ലേ എന്ന് തിരിച്ചു ചോദിച്ചതും നിനക്കു പ്രേമിക്കനറിയില്ല എന്ന സാബിറയുടെ വായ്മോഴിയും ഇതിനെ ശരിവെക്കുന്നതായിരുന്നു.
എന്തിനോടും എപ്പോഴും സഹീറിന് തമാശയായിരുന്നു. അവനെ പ്രേമിക്കാന്‍ വരുന്ന പെണ്‍പിള്ളേരോടും മറിച്ചായിരുന്നില്ല സഥിതി. പ്രേമം ദു:ഖമാണുണ്ണീ പഞ്ചാരയടിയല്ലോ സുഖപ്രദം എന്ന വാദത്തോട് അവന് യോജിപ്പൊന്നുമില്ല. പക്ഷേ എന്തോ പ്രേമത്തിന്റെ സിലബസ്സ് മാത്രം അവന്‍ പാസ്സായില്ല.
കോളേജ് പഠിത്തവും വെങ്ങരക്കാരന്‍ രാജുവിന്റെ ഇന്‍സ്റ്റിറ്റൂട്ടിലെ ഒന്നര വര്‍ഷക്കാലത്തെ എക്കൌണ്ടിങ്ങ് പഠിത്തവും കഴിഞ്ഞ് ഗള്‍ഫിലേക്ക് ചേക്കേറി. രണ്ട് വര്‍ഷത്തെ ജോലിക്ക് ശേഷം മറ്റൊരിടത്തേക്ക് വിസ മാറാം എന്ന് കരുതി പത്താക്ക കാന്‍സല്‍ ചെയ്തു. ഇന്നു വിസ തരാം , നാളെ വിസ തരാം എന്ന പാകിസ്താനിയുടെ കുബുദ്ധിക്ക് മുന്നില്‍ മുട്ട് മടക്കി വീണ്ടും സഹീര്‍ നാട്ടിലേക്ക് തന്നെ മടങ്ങി.
തിരിച്ച് വീണ്ടും രാജുവിന്റെ ഇന്‍സ്റ്റിറ്റൂട്ടില്‍ ട്രെയിനിയായി ജോയിന്‍ ചെയ്തു. ഒരു പാട് പെണ്‍പിള്ളേരും ആണ്‍ പിള്ളേരും പഠിക്കുന്ന ഇന്‍സ്റ്റിറ്റൂട്ടാണ്. സഹീറടക്കം 8 സ്റ്റാഫാണ് അവിടെ ജോലി ചെയ്യുന്നത്. എന്നും രാവിലെ ക്ര്ത്യം 8 മണിയാവുമ്പോഴേക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയിരിക്കും. കാരണം അവന് വേറെ പ്രത്ത്യേകിച്ച് പണിയൊന്നുമില്ല. ബസ്സ് സ്റ്റോപിലോ മറ്റോ ചുറ്റിത്തിരിയുന്ന സ്വഭാവവും പണ്ടേയില്ല. ആയിടെയാണ് രേശ്മ യെന്ന സ്റ്റാഫ് ഒരു “ അര “ രഹസ്യം വെളിപ്പെടുത്തിയത്. “ മോനെ സഹീറേ , നീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്നില്ലേ എന്ന് ചോദിക്കുന്ന ഒരു പെണ്‍കുട്ടി നമ്മുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ട്” എന്നുള്ള അര രഹസ്യം. പക്ഷെ ആരാണെന്നുള്ള “അര” മാത്രം അവള്‍ പറഞ്ഞില്ല. ആധിയായി… ആരായിരിക്കും ആ “ മഹാ ഭാഗ്യവതി”. അങ്ങനെ സഹിര്‍ പ്രേമത്തിന്റെ സിലബസ്സിന് ഫീസടച്ച് കൊണ്ട് അവനെ അന്വേഷിക്കുന്നവളെ അന്വേഷിച്ചിറങ്ങി....
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും “മന്ദസ്മിതം” നല്കുന്ന സഹീര്‍ ഇന്സ്റ്റിറ്റ്യൂട്ടിലും ആ ശീലം തെറ്റിക്കാറുണ്ടായിരുന്നില്ല. എല്ലാവരോടും കുശലം പറയും, ചങ്ങാത്തം കൂടും , ഗുരു ശിഷ്യ ബന്ധമെന്നില്ല, എല്ലാവരോടും. പക്ഷേ ഇതില്‍ ഏതാണാവോ “എന്നും അവനെ അന്വേഷിക്കുന്ന പെണ്കുട്ടി “ എന്ന് എങ്ങനെ മനസ്സിലാക്കാനാവും?????????
ദിവസങ്ങള്‍ മാസങ്ങളെ പോലെ “ കിടന്ന് “ പോയി. മുട്ടാത്ത വാതിലുകളില്ല. ചോദിക്കാത്ത “ക്ലൂ” കളില്ല.
അവന്ന് പോലും അറിയാതെ അവനിലെ “ എന്തോ ഒന്ന് “ വളര്‍ന്നു. അവന്റെ മുന്നില്‍ എന്നും വരുന്ന എന്നിരുന്നാലോ അവനറിയാതെ അവനെ അന്വേഷിക്കുന്ന ആ “ മഹാ ഭാഗ്യവതി” ആരാകും എന്ന ആധി അതിലേറെയും വളര്‍ന്നു.
കുട്ടികള്‍ക്കായി കമ്പ്യൂട്ടര്‍ ലോണ്‍ മേള നടക്കുന്ന ഒരു ദിവസം , ഓഫീസിന് മുന്നിലെ ടെന്റില്‍ ഗ്ലാമറിന്റെ പര്യായങ്ങളായ സഹീറും രാജേഷും ഇരിക്കുന്നു. ആ സമയത്ത് ഇന്സ്റ്റിറ്റൂട്ടില്‍ നിന്നും “താനി“ യും രണ്ട് കൂട്ടുകാരികളും കടന്നുപോയി.കുറേ ദൂരം ചെന്നപ്പോള്‍ താനി അവരെ തിരിഞ്ഞ് നോക്കി.
ങേ !!!!! എന്താടാ സഹീറേ ഇത്… അവളെന്താ ഒരു തിരിഞ്ഞു നോട്ടം , വല്ലതും നടക്കുന്നുണ്ടോ??? രാജേഷിന്റെ എടുത്തടിച്ചമാതിരിയുള്ള ചോദ്യം കേട്ട് ദുബായ് ഫയര്‍ഫോഴ്സിന്റെ വെഹിക്കിള്‍ അലാറം കണക്കെ അവന്റെ ഉള്ള് ഒന്ന് കാളി.. ഹേയ് …………. ഞാനോ …. അയ്യേ !!!!! ഞാനത്രക്കരനൊന്നുമല്ല എന്നും പറഞ്ഞ് വീണ് കിട്ടിയ പൈസ എടുക്കുമ്പോലെ അവന്റെ ഫയലുമെടുത്ത് മെല്ലെ അവന്‍ ഓഫീസിലേക്ക് വലിഞ്ഞു.
പക്ഷേ !!!!!!!!!!!!!!! അവള്‍ എന്നെ തന്നെയായിരിക്കുമോ നോക്കിയത് ????? ഹേയ് …. അല്ല. അങ്ങനെയാവാന്‍ വഴിയില്ല. കാരണം അവളൊരു ഹിന്ദുമത വിശ്വാസി. ഞാന്‍ മുസ്ലിമും… എന്നെയാവാന്‍ വഴിയില്ല.
രാജേഷിനെയായിരിക്കില്ലേ ??? കള്ളി മറച്ച് വെക്കാന്‍ പഹയനെനിക്കിട്ട് താങ്ങിയതാണെങ്കിലോ ??
എന്തായാലും “താനി “ നല്ല പേര് , ഒരു മുസ്ലിം പേരിനോട് സാദ്ര്ശ്യം.
സംശയങ്ങളും ആശകളും കൊടുമുടി കയറി ദിവസം കടന്നു പോയി.
പിറ്റേ ദിവസം ഉച്ചക്ക് 12 മണിയായപ്പോഴേക്കും എല്ലാവരും കൂടി എവിടെയോ പോവാന്‍ റെഡിയായി നില്ക്കുന്നു. സഹീര്‍ കാര്യം തിരക്കി.
എന്താ , ഒരു ബിരിയാണി കിട്ടിയാല്‍ മോന്‍ പുളിക്കുമോ ? സനൂഷ് കാര്യം മനസ്സിലാക്കിത്തന്നു.
പാവം !!! കാമുകിയുടെ കല്യാണച്ചോറ് തിന്നേണ്ടിവരുന്ന ലോകത്തിലെ ആദ്യ ഗതികെട്ട കാമുകന്‍ … രേശ്മ സഹീറിനെ നോക്കി മെല്ലെ മന്ത്രിച്ചു. അവന്‍ കാര്യം തിരക്കി.
അതെ മോനെ , നിന്നെ എന്നും അന്വേഷിക്കുന്ന പെണ്ണിന്റെ കല്യാണമാണിന്ന്.. എല്ലാവരേയും ക്ഷണിച്ചിട്ടുണ്ട്.
12 ഗോളിന് ഇന്ത്യയോട് തോറ്റ ബ്രസീലിനെ പോലെ അവന്‍ കിറുങ്ങിപ്പോയി… ഛെ! ഇതിനാണോ പ്രേമം എന്ന് പേരിട്ടിരിക്കുന്നത് … ഇങനെയുമാണോ പ്രേമിക്കുന്നത് … കഷ്ടം!!!!!!!!!
ഒരു മോഹം നഷ്ടപ്പെട്ട സഹീര്‍ ഗ്വിന്നസ് ബുക്കില് കയറിപ്പറ്റാം എന്ന മറ്റൊരു മോഹവുമായി കുരങ്ങന്‍ ചത്ത കുറവനെ പോലെ അവരുടെ കൂടെ വണ്ടിയില്‍ കയറി ഇരുന്നു… കല്യാണ വീടെത്തി. എല്ലാവരും കൂടി വണ്ടിയില്‍ നിന്നും ഇറങ്ങി.
ങേ!!!!!!!!!!!! കല്യാണപ്പെണ്ണായി ചമഞ്ഞൊരുങ്ങി ഞങ്ങളെ സ്വീകരിക്കാന്‍ വരുന്നത് ഇന്‍സ്റ്റിറ്റൂട്ടില്‍ പഠിക്കുന്ന വേറൊരു കുട്ടി…. അപ്പോള്‍ താനി …… സന്ദേഹവതനായിരിക്കേ പിറകില്‍ തട്ടി രേശ്മ സഹീറിനോട് പറഞ്ഞു… പേടിക്കണ്ട മോനെ , ഇതാള് വേറെയാ … ഞാനൊന്ന് പ്യാടിപ്പിച്ചതാ…..
ഒരൊലൊക്ക കൈയില്‍ കിട്ടിയിരുന്നെങ്കില്‍ തലക്കടിച്ച് കൊല്ലാനുള്ള ദേഷ്യം കടിച്ച് പൊട്ടിക്കുന്നതിനിടെ
അവള്‍ സഹീറിനോട് പറഞ്ഞു. നീ പേടിക്കെണ്ടടാ …. അവള്‍ നിന്നെ നാളെ വിളിച്ചോളും, നിന്റെ ഫോണ്‍ നമ്പര്‍ ഞാനവള്‍ക്ക് കൊടുത്തിട്ടുണ്ട് … അവന്റെ സന്തോഷം അവനവളെ കാണിക്കാതെ തന്നെ ദേഷ്യം പിടിച്ചോണ്ട് ഉള്ളിലേക്ക് കയറിപ്പോയി.
പിറ്റേ ദിവസം രാവിലെത്തന്നെ സഹീര്‍ “ കുളിച്ചൊരുങ്ങി ” അവളുടെ ഫോണ്‍ കോളിനായി കാത്തിരുന്നു. ഓരോ ഫോണ്‍ വരുമ്പോഴും അവന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. അവസാനം ആ വിളി വന്നു. അതെ അത് അവള്‍ തന്നെയായിരുന്നു . താനി … അവന്റെ ഇടറിയ ശബ്ദത്തെ അവള്‍ക്ക് മനസ്സിലാവാത്ത വിധം നേരെയാക്കി സംസാരിക്കുന്നതിനിടെ അവളുടെ മൊബൈലില് ബാലന്‍സില്ലാത്തത് കാരണം “ വാഡഫോണ ” ധിക്ര്തര്‍ വളരെ പൈശാചികമായി ഫോണ്‍ കട്ട് ചെയ്തു. തിരിച്ച് വിളിക്കണോ വേണ്ടയോ എന്ന് ശങ്കിക്കുന്നതിനിടെ അവള്‍ തന്നെ അവനെ വിളിച്ചു. സോറിയിലായിരുന്നു തുടക്കം. ഒരു പാട് സംസാരിച്ചു. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ഒരു പാട് കാര്യങ്ങള്‍ കൈമാറി. വളരെ അടുത്തറിഞ്ഞു. ജീവിതത്തിലെ ആദ്യത്തെ പ്രേമാനുരാഗം.പ്രേമത്തിന്ന് ഇത്രയേറെ അനുഭൂതിയുണ്ടെന്ന് തിരിച്ചറിഞ്ഞ ദിനരാത്രങ്ങള്‍. എന്നും വിളിയായി,ഏത് നിമിഷവും വിളിയായി.മാസങ്ങള്‍ കടന്നു പോയി.
പക്ഷേ ……. ഒരു ദിവസം അവനില്‍ ആ ചിന്ത കടന്നു വന്നു.എന്തായിരിക്കും ഇതിന്റെ ഭാവി.കാരണം ഞാന്‍ മുസ്ലിമും അവള്‍ ഹിന്ദുവും .. ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിയാതിരിക്കുമോ? എങ്ങനെ ഒന്നിക്കും.ഹിന്ദുവും മുസ്ലിമും തമ്മില്‍ തര്‍ക്കങ്ങളും കലാപങ്ങളും നടക്കുന്ന സമയം… അവള്‍ക്കും അതറിയാമായിരുന്നു.പക്ഷേ അവരുടെ യഥാര്‍ത്ഥ സ്നേഹത്തിന് മുന്നില്‍ അതൊന്നും ഒരു വിഷയമല്ല എന്നായി.
ഒരു ദിവസം അവളും അവനും കൂടി കാര്യങ്ങള്‍ തീരുമാനിച്ച പ്രകാരം താനി വീട്ടില്‍ പറഞ്ഞു.പക്ഷേ കാര്യങ്ങള്‍ അവര്‍ വിചാരിച്ചതിലും എതിരായിരുന്നു. താനിയുടെ വീട്ടില്‍ പ്രശ്നമായി.ക്ലാസ്സിന് വിടാതെയായി.സഹീറിന് കാണാന്‍ പറ്റാതെയായി.വിളിക്കാന്‍ കഴിയാതെയായി.
താനിയുടെ വീട്ടുകാര്‍ക്ക് അവളോട് വലിയ സ്നേഹമായിരുന്നു.വര്‍ഷം മുന്‍പേ തന്നെ അവള്‍ക്ക് വേണ്ടി അവളറിയാതെ ആലോചനകള്‍ നടത്തിയിരുന്നു.പക്ഷേ ജാതകപൊരുത്തക്കേട് കാരണം ഒന്നും നടന്നില്ല. പക്ഷേ എന്ന് കരുതി ഒരന്ന്യ ജാതിക്കരന്റെ കൂടെ പോയാല്‍ അത് കുടുംബത്തിന്ന് മാനക്കേടല്ലേ എന്ന് കരുതി അവളെ പുറത്തേക്കൊന്നും വിട്ടില്ല.
നിര്‍ഭാഗ്യമെന്ന് പറയട്ടെ , സഹീറിന് വിസ വന്നു. 10 ദിവസത്തിനകം ജോയിന്‍ ചെയ്യണം. പക്ഷേ അതിന്ന് മുന്നെ അവനവളെ ഒന്ന് കാണണമെന്നായി.അങ്ങനെ അവനവളെ കണ്ടു. ആ മനസ്സ് അവളേയും കൊണ്ടു പോവാന്‍ അവനോട് യാജിക്കുന്നുണ്ടായിരുന്നു.പക്ഷേ അവന്റെ നിസ്സഹാവസ്ഥയില്‍ അവര്‍ കണ്ണീര്‍ വാര്‍ത്തു. അങ്ങനെ സഹീര്‍ കടല്‍ കടന്നു. ഒരു നോക്കിന് ഇത്രയും വലിയ നോവോ????

Comments
thudaruka...
baakki vegam parannjillel kudummam keri thallum ketto.
-sul