പ്രേമത്തിനുമുണ്ട് കണ്ണും കാതും.
അന്നൊരു വ്യാഴാഴ്ചയായിരുന്നു.ഏകദേശം വൈകുന്നേരം ഒരു 4:30 ആയിക്കാണും, കലാമിന്റെ ഓഫീസിലെ ഫോണ്‍ ബെല്ലടിച്ചു. ഓഫീസ് സെക്രട്ടറി ഇല്ലാത്തത് കൊണ്ട് കലാമാണ് ഫോണ്‍ അറ്റന്റ് ചെയ്തത്. സാര്‍ !! ഓര്‍ഡര്‍ വല്ലതും ഉണ്ടോ ? പരിചയപ്പെടുത്താതെ തന്നെയുള്ള ചോദ്യവും പെണ്‍കിളിക്കൊഞ്ചല്‍ ശബ്ദവും കേട്ട് കലാം അന്ധാളിച്ചു നില്ക്കുന്നതിനിടെ മറു തലക്കല്‍ നിന്നും തുടര്‍ന്നു . സാര്‍ , ഒരാഴ്ച മുന്നെ ഞാന്‍ വിളിച്ചിരുന്നു, അപ്പോള്‍ എനിക്ക് മൂന്ന് ബോക്സ് " A4 paper ന്" ഓര്‍ഡര്‍ തരാം എന്നേറ്റിരുന്നു. ഞാനോ !!!!!!! ഹേയ് ഞാനങ്ങനെയാര്‍ക്കും ഒരോര്‍ഡറും കൊടുത്തിട്ടില്ല..നിങ്ങള്‍ക്ക് ആള്‍ മാറിപ്പോയതായിരിക്കും!! അല്ല സാര്‍ , ഞാന്‍ വിളിച്ചിട്ടുണ്ട് . എന്റെ പേര് ഷാഹിന എന്നാണ്.സാറിന് ഒരു പക്ഷേ ഓര്‍മ്മയില്ലാഞ്ഞിട്ടായിരിക്കാം. ഷാഹിനയോ !!! അതെ സാര്‍ , ഞാന്‍ ഷാഹിന തന്നെ . ഇപ്പോള്‍ സാറിന് ഓര്‍മ്മ വന്നില്ലേ. ആ .... ഷാഹിന , എല്ലാം അറിയാം എന്ന മട്ടില്‍ കലാം ഒന്ന് മൂളി. ...