പ്രേമത്തിനുമുണ്ട് കണ്ണും കാതും.

അന്നൊരു വ്യാഴാഴ്ചയായിരുന്നു.ഏകദേശം വൈകുന്നേരം ഒരു 4:30 ആയിക്കാണും, കലാമിന്റെ ഓഫീസിലെ ഫോണ്‍ ബെല്ലടിച്ചു. ഓഫീസ് സെക്രട്ടറി ഇല്ലാത്തത് കൊണ്ട് കലാമാണ് ഫോണ്‍ അറ്റന്റ് ചെയ്തത്. സാര്‍ !! ഓര്‍ഡര്‍ വല്ലതും ഉണ്ടോ ? പരിചയപ്പെടുത്താതെ തന്നെയുള്ള ചോദ്യവും പെണ്‍കിളിക്കൊഞ്ചല്‍ ശബ്ദവും കേട്ട് കലാം അന്ധാളിച്ചു നില്ക്കുന്നതിനിടെ മറു തലക്കല്‍ നിന്നും തുടര്‍ന്നു . സാര്‍ , ഒരാഴ്ച മുന്നെ ഞാന്‍ വിളിച്ചിരുന്നു, അപ്പോള്‍ എനിക്ക് മൂന്ന് ബോക്സ് " A4 paper ന്" ഓര്‍ഡര്‍ തരാം എന്നേറ്റിരുന്നു.
ഞാനോ !!!!!!! ഹേയ് ഞാനങ്ങനെയാര്‍ക്കും ഒരോര്‍ഡറും കൊടുത്തിട്ടില്ല..നിങ്ങള്‍ക്ക് ആള്‍ മാറിപ്പോയതായിരിക്കും!!
അല്ല സാര്‍ , ഞാന്‍ വിളിച്ചിട്ടുണ്ട് . എന്റെ പേര് ഷാഹിന എന്നാണ്.സാറിന് ഒരു പക്ഷേ ഓര്‍മ്മയില്ലാഞ്ഞിട്ടായിരിക്കാം.
ഷാഹിനയോ !!!
അതെ സാര്‍ , ഞാന്‍ ഷാഹിന തന്നെ . ഇപ്പോള്‍ സാറിന് ഓര്‍മ്മ വന്നില്ലേ.
ആ .... ഷാഹിന , എല്ലാം അറിയാം എന്ന മട്ടില്‍ കലാം ഒന്ന് മൂളി.
അതെ സാര്‍,
സത്യത്തില്‍ പച്ചക്കള്ളമായിരുന്നു രണ്ട് പേരും പറഞ്ഞത്.ആദ്യമായി ദുബായില്‍ വെച്ച് ഒരു പെണ്‍കുട്ടി മലയാളത്തില്‍ തന്നോട് സംസാരിച്ചപ്പോഴുള്ള അനുഭൂതിക്ക് വേണ്ടിയാണ് കലാം കള്ളം പറഞ്ഞതെങ്കില്‍,താന്‍ താല്‍ക്ക്ക്കലികമാ‍യി ജോലി ചെയ്യുന്ന തന്റെ കമ്പനിയിലെ മാ‍സത്തിലുള്ള കച്ചവടം കൂട്ടാന്‍ വേണ്ടിയും തന്റെ ജോലി സ്ഥിരമാക്കാനുള്ള തത്രപ്പാടിലുമായിരുന്നു ഷാഹിന.
സാര്‍ ..... ഓര്‍ഡര്‍ ...ഷാഹിന ചിന്തിക്കാന്‍ അവസരം കൊടുക്കാതെ ചോദിച്ചു.
ഹാ... ഓര്‍ഡര്‍ , ഒന്ന് ചിന്തിച്ചതിന്ന് ശേഷം കലാം ഷാഹിനയോട് പറഞ്ഞു.ഷാഹിനാ .. നീ നാളെ വൈകീട്ട് നാല് മണിക്ക് എന്നെ ഒന്ന് വിളിക്കാമോ, കാരണം ഇപ്പോള്‍ ഞാന്‍ ബിസിയാണ്,നാല് മണി സമയത്ത് ഓഫീസിലും ആരുമുണ്ടാവില്ല. അപ്പോള്‍ സുഖമായി എനിക്ക് ചെക്കും ചെയ്യാം എന്താണ് വേണ്ടത് എന്ന്.
തീര്‍ച്ചയായും ഞാന്‍ നാളെ വിളിക്കാം .നന്ദി സാര്‍.എന്നും പറഞ്ഞ് ഷാഹിന ഫോണ്‍ കട്ട് ചെയ്തു.പക്ഷേ അപ്പോഴും ഓഫീസിലും ആരും ഉണ്ടായിരുന്നില്ല,ചെക്ക് ചെയ്യാനാണെങ്കില്‍ ഓഫീസില്‍ ഒന്നും വേണ്ടാ താനും. പക്ഷേ ഒന്ന് കൂടി ആ കിളി ശബ്ദം കേള്‍ക്കാനുള്ള കൊതി കൊണ്ട് കലാം കളവ് പറഞ്ഞതായിരുന്നു.പിറ്റേ ദിവസം കൃത്യം മൂന്ന് മണിക്ക് തന്നെ ഷാഹിന വീണ്ടും വിളിച്ചു.പക്ഷേ സത്യത്തില്‍ കലാം മറ്റെന്തൊക്കെയോ തിരക്ക് കാരണം ഇതൊന്നും ഓര്‍ത്തിട്ടുണ്ടായിരുന്നില്ല.ഫോണ്‍ അറ്റന്റ് ചെയ്തത് കലാം തന്നെയായത് കൊണ്ട് ഒന്ന് പകച്ചു. ഇവള്‍ക്ക് എന്നോട് വല്ല അനുരാഗവുമുണ്ടോ ഇതിന്ന് പിന്നില്‍ എന്നും കലാം സംശയിക്കാതിരുന്നില്ല.
കലാം സാറാണോ ?അതെ ..സാര്‍ ഞാന്‍ ഷാഹിനയാണ്, ഓര്‍ഡറിന്റെ കാര്യം എന്തായി?
ഓ ഷാഹിനാ , ഓര്‍ഡിറക്കാന്‍ മാത്രമൊന്നും വേണ്ട.എങ്കിലും ഷാഹിനയല്ലേ വിളിച്ചത്,എന്തേലും തരാതിരിക്കാന്‍ പറ്റുമോ എന്ന അനുകമ്പ തോന്നിക്കുന്ന വിധത്തില്‍ മറുപടി നല്‍കി കലാം മൂന്ന് ബോക്സ് " A4 paper ന് ഓര്‍ഡര്‍ കൊടുത്തു.
സാര്‍,3 ബോക്സേ ഉള്ളൂ?.ഷാഹിന വിടാന്‍ തയ്യാറായില്ല.
നീ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും വിളിക്കൂ,അപ്പോഴെന്തെങ്കിലും തരാം.
ഓകെ സാര്‍,ഞാന്‍ ദിവസവും വിളിക്കാം എന്നും പറഞ്ഞ് ഷാഹിന ഫോണ്‍ കട്ട് ചെയ്തു. രണ്ട് ദിവസത്തിന്ന് ശേഷം ഷാഹിന വീണ്ടും ഫോണ്‍ ചെയ്തു.ഓര്‍ഡറിന്ന് വേണ്ടിയല്ല ഫോണ്‍ ചെയ്തതെങ്കിലും നാട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്ന് ശേഷം കലാം ചില സാധനങ്ങള്‍ക്ക് ഷാഹിനയ്ക്ക് ഓര്‍ഡര്‍ നല്‍കി. രണ്ട് പേരും എല്ലാ ദിവസവും ഫോണ്‍ വിളി പതിവാക്കി. സാര്‍ എന്ന വിളി മതിയാക്കി “കലാമിക്ക” എന്നതിലേക്ക് വഴി മാറി.കോഴിക്കോടാണ് വീടെന്നും ഒരു വര്‍ഷത്തോളമായി ദുബൈയിലെത്തിയിട്ടെന്നും താമസം ദേരയിലാണെന്നും ഭര്‍ത്താവിന്ന് സൂപര്‍വൈസര്‍ ജോലിയാണെന്നും ഷാഹിന അറിയിച്ചപ്പോള്‍ താനും ഭാര്യ സമേതം ഹോര്‍ അല്‍ അന്‍സിലാണ് താമസമെന്നും 3 വര്‍ഷത്തോളമായി ദുബൈയിലെത്തിയിട്ടെന്നും കൊല്ലത്താണ് വീടെന്ന് കലാമും പരസ്പരം കാര്യങ്ങള്‍ കൈമാറി. രണ്ട് പേരും വിവാഹിതരാണെന്നും കുടുംബത്തോടൊപ്പമാണ് ജീവിതമെന്നൊക്കെ മറന്ന പോലെയായി കാര്യങ്ങളുടെ പോക്ക്. എല്ലാ ദിവസവും ഫോണ്‍ വിളിക്കും. അവസാനം “ഫോണ്‍ വിളി” അനുരാഗത്തിന് വഴി മാറി.ദിവസങ്ങളും ആഴ്ചകളും കടന്നു പോയി.നേരിട്ട് കാണണമെന്നായി.കലാം ഒരു ദിവസം ഷാഹിയുടെ ഷോറൂമിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ ചെന്ന് ഷാഹിനയെ കണ്ടു. ഫോണിലൂടെ സംസാരിച്ചതല്ലാതെ പരസ്പരം കണ്ടിട്ടില്ലാത്ത രണ്ട് പേരും ആദ്യം ഒന്ന് പരുങ്ങിയെങ്കിലും ധൈര്യം സംഭരിച്ച് ആദ്യാനുരാഗം വാചാലമാക്കി.തങ്ങളുടെ കുടുംബക്കാര്‍ ആരെങ്കിലും കാണുമോ എന്ന പേടി രണ്ടുപേര്‍ക്കുമുണ്ടായിരുന്നെങ്കിലും പരസ്പരം എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു.ഒരു മണിക്കൂറിലേറെ സംസാരിച്ചതിന്ന് ശേഷം രണ്ട് പേരും അവരവരുടെ താമസ സ്ഥലത്തേക്ക് ബസ്സില്‍ കയറി. ഒരു പാട് കണ്ടുമുട്ടലുകള്‍ക്കും ഫോണ്‍ വിളികള്‍ക്കും ശേഷം ഒരു ദിവസം കലാമിനെ ആ ചിന്ത പിടികൂടി. തന്നെ മാത്രം സ്നേഹിക്കുന്ന തന്റെ സഹധര്‍മ്മിണിയെ താന്‍ ചതിക്കുകയാണോ? , താന്‍ ഇത്രയും കാലം താലോലിച്ചു പോന്ന തന്റെ മതാദര്‍ശങ്ങളെ താന്‍ ഇല്ലാതാക്കുകയാണോ?. ചിന്തകള്‍ക്കധീതനായി കലാം. കലാമിന്റെ ഓഫീസ് സെക്രട്രറി ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തി.ആര് വിളിച്ചാലും കലാം ഓഫീസിലില്ല എന്ന് പറയാന്‍ ഓഫീസ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തിന്ന് ശേഷം കലാമിന്റെ മൊബൈലിലേക്ക് ഷാഹിനയുടെ ഫോണ്‍ കോള്‍ വന്നു.ഫോണ്‍ അറ്റന്റ് ചെയ്ത കലാമിന് മറുതലക്കല്‍ വിതുമ്പുന്ന ശബ്ദമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.കാര്യമെന്തെന്ന് തിരക്കിയപ്പോള്‍ പൊട്ടിക്കരഞ്ഞ ഷാഹിന ഒന്നുമുരിയാടാന്‍ കഴിയാതെ ഫോണ്‍ കട്ട് ചെയ്തു. സത്യത്തില്‍ അതൊരു രോധനമായിരുന്നു.എന്നെ ഇത്രയും കാലം വിശ്വസിച്ച് സ്നേഹിച്ച് പോന്ന തന്റെ ഭര്‍ത്താവിനോട് കാണിച്ച വഞ്ചനയോടുള്ള പാശ്ചാത്താപത്തിന്റെ തേങ്ങലുകളായിരുന്നു. രണ്ട് പേരും കാര്യം തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ ഒറ്റ ദിവസം കൊണ്ട് അന്യോന്യം റ്റാറ്റാ പറഞ്ഞ് പിരിയാന്‍ മാത്രം ദൂരത്തായിരുന്നില്ല അവരുടെ സ്നേഹം. പക്ഷേ ഇതൊരു ദിവസം അവസാനിപ്പിക്കണം എന്ന് രണ്ട് പേരും മനസ്സില്‍ തീരുമാനിച്ചു.കാരണം നിയമം കൊണ്ടും കുടുംബ ബന്ധം കൊണ്ടും രണ്ട് പേരും സ്നേഹിച്ച് പോന്നത് വിപരീത ദിശയിലേക്കായിരുന്നു. അങ്ങനെ ഒരു ദിവസം സകല ധൈര്യങ്ങളും സംഭരിച്ച് കലാം ഷാഹിനയുടെ ഓഫീസില്‍ ചെന്ന് കയറി. അവിടെ കലാമിനെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ആരും കലാമിനെ കണ്ടിരുന്നില്ല എങ്കിലും കലാമിനെ കുറിച്ച് എല്ലാം അവരോട് പറഞ്ഞ് കൊടുത്തിരുന്നു. തന്നെ ചതിക്കാത്ത , തന്റെ ശരിരത്തിന്ന് വേണ്ടി ചോദിക്കാത്ത കലാമിന്റെ യഥാര്‍ത്ഥ പ്രേമം ഷാഹിനയ്ക്ക് അത്ര മതിപ്പുള്ളതായിരുന്നു. ആരോ പറഞ്ഞ് കൊടുത്തതനുസരിച്ച് കലാം ഷാഹിനയുടെ കാബിനില്‍ ചെന്ന് കയറി.മുഖം ടേബിളില്‍ അമര്‍ത്തി ഇരിക്കുകയായിരുന്ന ഷാഹിന മുഖമുയര്‍ത്തി നോക്കി.കരഞ്ഞു കലങ്ങിയ മുഖവുമായിരിക്കുന്ന ഷാഹിനയെ കണ്ടപ്പോള്‍ കലാമിന്റെ മനസ്സൊന്ന് പിടഞ്ഞു.പക്ഷെ രണ്ട് പേരുടേയും ഭാവിയെ ഒര്‍ത്ത്, തങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്നവരെ ഓര്‍ത്ത് യാഥാര്‍ത്യം മനസ്സിലാക്കിയ കലാം അത് ഗൌനിച്ചില്ല.എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.പക്ഷെ ഒന്നും വായില്‍ വരുന്നില്ല.വായ വരണ്ട പ്പോലെ തോന്നിയ കലാം താന്‍ കരുതിയിരുന്ന ഒരു കടലാസു കഷണം പോക്കറ്റില്‍ നിന്നുമെടുത്ത് ഷാഹിനയുടെ ടേബിലില്‍ വെച്ച് ഒന്നും പറയാതെ ദുഖ:ത്തോടെ അവിടെ നിന്നും നടന്നകന്നു. ആ കടലാസു കഷണത്തില്‍ ഇങ്ങനെ എഴിതിയിരുന്നു “ നമ്മുടെ നല്ല നാളേയ്ക്കു വേണ്ടി ഇനി ഒരിക്കലും എന്നെ വിളിക്കരുത് , എന്നെ ഫോണ്‍ ചെയ്യരുത്, നമ്മുടെ സ്നേഹത്തിന്റെ പ്രേമത്തിന്റെ കലവറ ഇനി ഒരിക്കലും തുറക്കരുത്”. ഇത് വായിച്ച ഷാഹിന , തന്റെ പാശ്ചാത്താപം പടച്ചവന്‍ സ്വീകരിച്ചതിന്റെ ഫലമാണിതെന്ന് സ്വയം മനസ്സിനെ ബോധ്യപ്പെടുത്തി കലാമിക്കയ്ക്ക് വേണ്ടി , കലാമിക്കയെ ഓര്‍ക്കാതിരിക്കാന്‍ വേണ്ടി,കലാമിക്കയെ പരിചയപ്പെടാന്‍ ഇടയാക്കിയ സ്നേഹിക്കാന്‍ വക നല്‍കിയ തന്റെ കമ്പനിയിലെ ജോലി മതിയാക്കി എല്ലാവരോടും വിട പറഞ്ഞ് പടിയിറങ്ങി.

Comments

mvalappil said…
ഏന്നാലും ആ അവസാനത്തെ കത്ത് കൊടുക്കാന്‍ അയാള്‍ നേരിട്ട് തന്നെ പോയല്ലോ. സമ്മതിക്കണം :)
Unknown said…
@മുസ്തഫ ... “കത്തിടപാട്“ ആദ്യത്തേതും അവസാനത്തേതും അതായിരുന്നു. ഒരു വിരഹ കാമുക വിഷമം അറിയില്ല എന്ന് തോന്നുന്നു.
ശുഹൈബ് !!!!നീ ആളൊരു സംഭവമാ അല്ലേ?????സ്വന്തം അനുബവമല്ല എന്ന്‍ പ്രത്യാശിക്കുന്നു !!!!!ഏതായാലും ഗുഡ് വര്‍ക്ക്‌ !!!!!
Unknown said…
@ റൌ‍ഫ് ...ഇപ്പോഴെങ്കിലും ബോധിച്ചല്ലോ ...! സമാധിയായി ...സോറി ..സമാധാനമായി.

Popular posts from this blog

Time is precious

quality time