Posts

Showing posts from June, 2013

എന്റെ ഓത്ത് പള്ളിക്കാലം

Image
സമദാ നീമാരുടേയും മഅദനിമാരുടേയും മതപ്രസംഗങ്ങൾ അരങ്ങു തകർക്കുന്ന 90 കളുടെ കാലം . സ്വാഭാവികമായും ദീനുമായി അടുത്ത് ബന്ധമുള്ള പള്ളിയുമായി അടുത്തിടപഴകുന്ന ഏതൊരു മാതാപിതാക്കളുടേയും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും തന്റെ മകനും ഇത് പോലെ വലിയൊരു പ്രാസംഗികനാകണം എന്നത് . വ്യാമോഹമോ അതിമോഹമോ എന്തോ എന്റെ മാതാപിതാക്കൾക്കും ഉണ്ടായി ഇത് പോലൊരാഗ്രഹം . മൂത്ത രണ്ട് ജ്യേഷ്ടന്മാരും പത്തി മടക്കി പരാജയം ഏറ്റ് പറഞ്ഞ് പിന്മാറി . അടുത്തത് എന്റെ ഊഴം . അവരുടെ ആഗ്രഹം എന്നോടവതരിപ്പിക്കുന്നതിന്ന് മുന്നേയായി ഞാൻ തന്നെ സ്വയം കച്ച കെട്ടിയിറങ്ങി ഒരു “ മൊയ്ല്യാർ കുട്ടി “ യാവാൻ . അങ്ങനെ എന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന്ന്   ഞാൻ തറക്കല്ലിട്ടത് കണ്ണൂർ മാങ്ങാട്ടെ ജുമുഅത്ത് പള്ളിയിലെ ദർസിൽ ചേർന്ന് കൊണ്ടാണ് . മൂന്നേ മൂന്ന് മാസമേ എന്റെ ഈ മറുനാടൻ ദർസ് ജീവിതത്തിന്ന് ആയുസ്സുണ്ടായിരുന്നുള്ളൂ . പക്ഷേ ഈ കാലയളവിൽ എനിക്ക് കിട്ടിയ അനുഭവങ്ങളും പാടങ്ങളും വളരെ വലുതാണ് . ഇരുപതിലധികം മുതഅല്ലിമീങ്ങൾ ഉണ്ടായിരുന്നു ആ ദർസിൽ . ഭക്ഷണത്തിന്നായി ഓരോ ആൾക്കും ഇന്ന...