Posts

Showing posts from 2011

പ്രേമത്തിനുമുണ്ട് കണ്ണും കാതും.

അന്നൊരു വ്യാഴാഴ്ചയായിരുന്നു.ഏകദേശം വൈകുന്നേരം ഒരു 4:30 ആയിക്കാണും, കലാമിന്റെ ഓഫീസിലെ ഫോണ്‍ ബെല്ലടിച്ചു. ഓഫീസ് സെക്രട്ടറി ഇല്ലാത്തത് കൊണ്ട് കലാമാണ് ഫോണ്‍ അറ്റന്റ് ചെയ്തത്. സാര്‍ !! ഓര്‍ഡര്‍ വല്ലതും ഉണ്ടോ ? പരിചയപ്പെടുത്താതെ തന്നെയുള്ള ചോദ്യവും പെണ്‍കിളിക്കൊഞ്ചല്‍ ശബ്ദവും കേട്ട് കലാം അന്ധാളിച്ചു നില്ക്കുന്നതിനിടെ മറു തലക്കല്‍ നിന്നും തുടര്‍ന്നു . സാര്‍ , ഒരാഴ്ച മുന്നെ ഞാന്‍ വിളിച്ചിരുന്നു, അപ്പോള്‍ എനിക്ക് മൂന്ന് ബോക്സ് " A4 paper ന്" ഓര്‍ഡര്‍ തരാം എന്നേറ്റിരുന്നു. ഞാനോ !!!!!!! ഹേയ് ഞാനങ്ങനെയാര്‍ക്കും ഒരോര്‍ഡറും കൊടുത്തിട്ടില്ല..നിങ്ങള്‍ക്ക് ആള്‍ മാറിപ്പോയതായിരിക്കും!! അല്ല സാര്‍ , ഞാന്‍ വിളിച്ചിട്ടുണ്ട് . എന്റെ പേര് ഷാഹിന എന്നാണ്.സാറിന് ഒരു പക്ഷേ ഓര്‍മ്മയില്ലാഞ്ഞിട്ടായിരിക്കാം. ഷാഹിനയോ !!! അതെ സാര്‍ , ഞാന്‍ ഷാഹിന തന്നെ . ഇപ്പോള്‍ സാറിന് ഓര്‍മ്മ വന്നില്ലേ. ആ .... ഷാഹിന , എല്ലാം അറിയാം എന്ന മട്ടില്‍ കലാം ഒന്ന് മൂളി. ...

ജംഗല്‍മഹല്‍ ചോരക്കളം; വാക്യുദ്ധവുമായി മമതയും മാവോയിസ്റ്റുകളും

ബംഗാളിലെ മാവോയിസ്റ്റ് സ്വാധീനപ്രദേശമായ ജംഗല്‍മഹല്‍ വീണ്ടും ചോരക്കളമാകുന്നു. അധികാരത്തില്‍ വന്ന് നൂറുദിവസത്തിനുള്ളില്‍ ജംഗല്‍മഹല്‍ ശാന്തമാക്കുമെന്ന് മമത വീമ്പുപറഞ്ഞിരുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ ഇവിടെ ഒരു മാസത്തിനുള്ളില്‍ നാലു പേരെ കൊന്നു. അക്രമം വെടിയാതെ മാവോയിസ്റ്റുകളുമായി ചര്‍ച്ചയില്ലെന്ന മമതയുടെ നിലപാടിനെ കേന്ദ്രസേനയെ പിന്‍വലിച്ചല്ലാതെ ചര്‍ച്ചയില്ലെന്നു പറഞ്ഞാണ് മാവോയിസ്റ്റുകള്‍ വെല്ലുവിളിക്കുന്നത്. ജയിലിലുള്ള പ്രധാന നേതാക്കളെ മോചിപ്പിക്കണമെന്നതും മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്കുള്ള ഉപാധിയായി മുന്നോട്ടുവക്കുന്നു. ജംഗല്‍മഹലില്‍ സായുധസംഘങ്ങളെ സര്‍ക്കാര്‍ പോറ്റിവളര്‍ത്തുകയാണെന്നും മാവോയിസ്റ്റുകള്‍ ആരോപിച്ചു. ജംഗല്‍മഹലിലെ ആദിവാസി കുടുംബങ്ങളില്‍നിന്ന് 10,000 പേരെ സംസ്ഥാന പൊലീസില്‍ നിയമിക്കുമെന്ന മമതയുടെ പ്രസ്താവന സാല്‍വ ജുദുമിന് സമാനമായ സേനയെ വളര്‍ത്തിയെടുക്കാനാണെന്ന് മാവോയിസ്റ്റുകള്‍ പറയുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ മമത മാവോയിസ്റ്റുകളുടെ വാദമാണ് ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയായതോടെ മമത മാവോയിസ്റ്റുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. പ്രകോപിതരായ മാവോയിസ്റ്റുകള്‍ ഒരു മ...

പ്രവാസികളുടെ പണം നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തണം: പിണറായി

പ്രവാസികളുടെ സംരക്ഷണത്തിനും തിരിച്ചുവരുന്ന പ്രവസികള്‍ക്ക് തുടര്‍വരുമാനം ഉറപ്പുവരുത്തുന്നതിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ പണം നാടിന്റെ പൊതുവികസനത്തിനായി പ്രയോജനപ്പെടുത്തണം. തൃശൂരില്‍ നടക്കുന്ന പ്രവാസിസംഘം സംസ്ഥാന സ്പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രവാസികളോട് കടുത്ത അവഗണനയാണ് കേന്ദ്രഗവണ്‍മെന്റ് നടത്തുന്നത്. ഇത് അവസാനിപ്പിക്കണം. എല്‍ഡിഎഫ് ഗവണ്‍മെന്റ് നടപ്പാക്കിയ പ്രവാസിക്ഷേമ പദ്ധതിയുടെ മാതൃകയില്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി എംബസികളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ എം കേന്ദ്ര സെക്രട്ടേരിയേറ്റ് അംഗം എ വിജയരാഘവന്‍ , കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ എന്നിവരും സംസാരിച്ചു. യുഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ നിയമവാഴ്ച തകരുകയാണെന്ന് ഡോ: സുകുമാര്‍ അഴീക്കോടിനെ രവിമംഗലത്തുള്ള വീട്ടില്‍ സന്ദര്‍ശിച്ച ശേഷം പിണറായി വിജ...

പാമൊലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ എസ്പിക്ക് ഐപിഎസ്

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് എസ്പിക്ക് ഐപിഎസ് നല്‍കാന്‍ തീരുമാനിച്ചു. വിജിലന്‍സ് പ്രത്യേക അന്വേഷണ വിഭാഗം എസ്പി വി എന്‍ ശശിധരനാണ് ഐപിഎസ് സ്ക്രീനിങ് കമ്മിറ്റിയുടെ അംഗീകാരം കിട്ടിയത്. ഇദ്ദേഹം ഉള്‍പ്പെടെ പത്തു പേരെയാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മറ്റാരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് കാണിച്ചാണ് വിജിലന്‍സ് എസ്പി തുടരന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ഡസ്മണ്ട് നെറ്റോ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് നിരാകരിച്ച കോടതി വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ടത് വന്‍ വിവാദത്തിന് തിരികൊളുത്തി. തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് തുടര്‍ന്ന് കേള്‍ക്കുന്നതില്‍നിന്നും വിജിലന്‍സ് ജഡ്ജി പികെ ഹനീഫ പിന്മാറുകയുംചെയ്തു. സംസ്ഥാസര്‍ക്കാര്‍ 30 പേരുടെ പട്ടികയാണ് ഐപിഎസിനായി സ്ക്രീനിങ് കമ്മിറ്റിക്ക് നല്‍കിയത്. ഇതില്‍നിന്ന് തെരഞ്ഞെടുത്ത പത്...

Time is precious

what is actually a time? Time, it s same in quantity for everyone. There is no 25 hours for someone, and there is no 23 hours for someone too. There is no excess or reduction for any one. Some time we say that, if I got 25 hours every day ... I will do that, I will do my projects, I will be a millionaire. See if anyone needs 25 hours, what we should do to get that. I will tell you a page of my life. Six years back, in my old company, customers used to bring pipes for zinc coating. A lot of pipes will be there for coating. After the zinc coating these pipes will have to clean by grinder or some other tools. And there are around 20 employees for cleaning these in each day night shift. They will clean around 1000 pipes in 12 hours. Some of them will take as a “Contract”. They will clean 100 or more extra. It means they will clean 1100 or 1200. But they will finish this within 7 hours instead of 12 hours if they took as a contract. How many hours they save. 5 hours. It means they got ex...