ഇരുട്ടിലേക്ക് നയിക്കുന്ന സര്‍ക്കാര്‍
ഇടുക്കിപദ്ധതിയില്‍നിന്ന് വൈദ്യുതോല്‍പ്പാദനം നിലയ്ക്കുന്ന നിമിഷം കേരളം ഇരുട്ടിലാകും. ഇടുക്കി റിസര്‍വോയറില്‍ ഒരു മാസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമേ ഉള്ളൂ എന്നവാര്‍ത്ത സംസ്ഥാനത്ത് ഇരുണ്ട നാളുകള്‍ വരുന്നു എന്നതിന്റെ അലംഘനീയമായ തെളിവാണ്. ഡാമിന്റെ സംഭരണശേഷി 2403 അടിയാണ്. ഇപ്പോള്‍ അതിന്റെ 36.82 ശതമാനം വെള്ളമാണുള്ളത്. അതുകൊണ്ട് 814 മില്യന്‍ യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാനാവൂ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 അടിയുടെ കുറവുണ്ട്. മുല്ലപ്പെരിയാര്‍പ്രശ്നം ജനങ്ങളില്‍ ഭീതി വിതയ്ക്കുകയും സര്‍ക്കാരിന്റെ പിടിപ്പുകേട് വലിയ വിമര്‍ശത്തിനിരയാവുകയും ചെയ്തപ്പോള്‍ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളഞ്ഞതാണ് പ്രതിസന്ധി ഇത്രയേറെ രൂക്ഷമാകാന്‍ കാരണം. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 75ശതമാനവും നിറവേറ്റുന്നത് ഇടുക്കി പദ്ധതിയില്‍നിന്നാണ്. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടിയിട്ടും നാട് ഇരുട്ടിലേക്ക് വീഴുകയാണ്. യുഡിഎഫ് ഭരണത്തിലെത്തുമ്പോഴെല്ലാം ഉണ്ടാകുന്ന അവസ്ഥയാണിത്. 1996ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ ഒരിക്കലും കരകയറില്ലെന്ന് കരുതിയ ദയനീയാവസ്ഥയിലായിരുന്നു സംസ്ഥാനത്തി...