15 മണിക്കൂർ പോലും പറ്റില്ലേ നമുക്ക് !!

അങ്ങ് സുഡാനിലും സോമാലിയിലും എന്തിന് കേരളത്തിലെ തന്നെ ചിലയിടങ്ങളിൽ പോലും പട്ടിണി മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ചെയ്യപ്പെടുന്നുമുണ്ട്. ഇവരൊന്നും ഒരു നേരത്തെയോ ഒരു ദിവസത്തെയോ ഭക്ഷണമല്ല കിട്ടാതിരുന്നിട്ടുണ്ടാവുക. പലേ നാളുകളായി ഭക്ഷണവും വെള്ളവും കിട്ടാത്തവരായിരിക്കും. ലോകത്തിൽ കോടീശ്വരന്മാർ കൂടിക്കൊണ്ടേയിരിക്കുന്നു.പക്ഷേ പാവപ്പെട്ടവൻ ഇന്നും അരപ്പട്ടിണിയിൽ നിന്നും മുഴുപ്പട്ടിണിയിലേക്ക് തന്നെ. എന്തേ സ്വർണ്ണക്ലോസറ്റുകളിൽ രണ്ട് സാധിക്കുന്നവർക്കൊന്നും ഈ ലോകത്തിന്റെ പട്ടിണി മാറ്റാൻ കഴിയില്ലേ? എന്തേ ആട് ബിരിയാണി കൊണ്ടും ഒട്ടക ബിരിയാണി കൊണ്ടും പർവ്വതങ്ങൾ തീർക്കുന്നവർക്ക് ഈ ലോകത്തിന്റെ പട്ടിണി മാറ്റാൻ കഴിയില്ലേ?  ഇവിടെയാണ് ഇസ്ലാമിന്റെ മണിമുത്തുകൾ എടുത്ത് പറയേണ്ടത്. ഇസ്ലാമിന്റെ അഞ്ച് സ്തംബങ്ങളിലൊന്നായ നോമ്പ്  മനുഷ്യന്റെ ആത്മ  ശുദ്ധിയും ശാരീരിക സംസ്കരണവും മാത്രമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് സകാത്ത് പോലെ മനുഷ്യനിൽ സാമൂഹിക സംതുലനാവസ്ഥ കൂടി ഉറപ്പ് വരുത്തുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ പണ്ഡിതനെന്നോ പാമരെനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നോമ്പ് നിർബന്ധമാണ്.പട്ടിണിപ്പാവങ്ങളുടെ വിശപ്പ് അറിയാൻ അവരുടെ ഒട്ടിയ വയറിന്റെ കാഠിന്യമറിയാൻ പണക്കാരൻ നിർബന്ധമായും മനസ്സിലാക്കുന്ന സന്ദർഭമാണ് നോമ്പ് കാലം.
പക്ഷേ ഈ വർഷത്തെ നോമ്പ് കാലത്തിന്ന് മുന്നേ നാം ഫെയ്സ് ബുക്ക് പോലോത്ത സോഷ്യൽ നെറ്റ് വർക്കുകളിലൂടെ കേട്ടറിഞ്ഞ ഒന്നാണ് “ ഈ പ്രാവശ്യത്തെ നോമ്പിന്ന് 15 മണിക്കൂർ ദൈർഘ്യമെന്ന പരിഭവം”.15 മണിക്കൂർ  പോലും പറ്റില്ലേ നമുക്ക്. ഈയിടെ ദുബൈ കറാമയിലുള്ള ഒരു സുഹൃത്തിന്റെ തെട്ടടുത്തുള്ള ഫ്ലാറ്റിൽ രണ്ട് പേർ 3 ദിവസത്തോളം പട്ടിണി കിടക്കാൻ ഇടയായി. ഒരേ കമ്പനിയിൽ ജോലിക്ക് വന്നവർ. 60000ത്തോളം രൂപ മുടക്കി ഒരു മലയാളി മുഖാന്തരം മറ്റൊരു മലയാളിയുടെ കമ്പനിയിൽ.രണ്ട് പേരും ചതിച്ചു.മൂന്ന് ദിവസത്തോളം പട്ടിണിയും പരിവട്ടവുമായി കിടന്നതിന്ന് ശേഷമാണ് തൊട്ടടുത്തുള്ള ഫ്ലാറ്റിലെ എന്റെ സുഹൃത്തുക്കൾ അറിഞ്ഞത്. അവരെ ഭംഗിയായി നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു. ഇങ്ങനെ എത്രയെത്ര ആളുകൾ നമുക്കിടയിൽ തന്നെ ദിവസങ്ങളോളം പട്ടിണി കിടക്കുന്നു. നാം കിടക്കുന്ന എണ്ണിത്തിട്ടപ്പെടുത്തിയ 15 മണിക്കൂറും അവരും കിടക്കുന്ന പട്ടിണിയുടെ കാഠിന്യമെന്താണ്.ചിന്തിക്കേണ്ടിയിരിക്കുന്നു നാം മാറേണ്ടിയും !.

Comments

illias said…
very nice...

Popular posts from this blog

പ്രേമത്തിനുമുണ്ട് കണ്ണും കാതും.

Time is precious

quality time